This is featured post 1 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
Wednesday, April 27, 2011
ജീവന്റെ പുതുമുകുളങ്ങള്‍ എങ്ങനെയെങ്കിലും വിടരട്ടെ!!
Posted by ചാക്യാര്‍
10:59 AM, under പ്രതികരണം | No comments
ജനന മരണങ്ങള്‍ക്ക് നിയതി അതിന്റേതായ രൂപഭാവങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞു അമ്മയുടെ ഗര്‍ഭാശയത്തില്‍ എത്ര നാള്‍ കഴിയണം എന്നതും ഏതു രീതിയില്‍ പുറത്ത് വരണം എന്നുള്ളതും എങ്ങനെ വളരണം എന്നുള്ളതും പ്രകൃതിയുടെ നിയമത്തില്‍ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെതിരെ നടക്കുന്ന ഏതു പ്രവര്‍ത്തനവും ഗര്‍ഭസ്ഥ ശിശുവിനോട് ചെയ്യുന്ന മഹാ പാതകവും മാനുഷികമായി കൊടും ശിക്ഷ അര്‍ഹിക്കുന്നതുമാണ് കഴിഞ്ഞ ദിവസത്തെ പത്ര മാധ്യമങ്ങളിലെ വാര്‍ത്തയായ 'കൂട്ട സിസേറിയന്‍' ആണ് ഈ പോസ്റ്റിനു നിദാനം.
"ദൈവമേ! .. എന്ത് ക്രൂരതയാണ് ഇവര്‍ ചെയ്തു കൂട്ടുന്നത് , പണത്തിനോടുള്ള ആര്‍ത്തി ! അല്ല! ആക്രാന്തം , വിവരവും വിദ്യാഭ്യാസവും വേണ്ടുവോളവും അതിലധികവും ഉള്ള , മാലാഖമാരെന്നും ദൈവ തുല്ല്യരെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടര്‍മാരെ തന്നെ ഇങ്ങനെ രക്തദാഹികളായ നക്തഞ്ചരന്‍മാരാക്കി തീര്‍ക്കുമ്പോള്‍ പാവപ്പെട്ട 'റൊട്ടി മോഷ്ട്ടാവിനെ' നമുക്കെങ്ങനെ പഴിക്കാനാവും
ഇന്ന് ഡോക്ടര്‍മാരെ രണ്ടായി തരാം തിരിക്കാം , പണത്തെ സേവിക്കുന്നവരും മനുഷ്യരെ സ്നേഹിക്കുന്നവരും ഓരോ വിഭാഗത്തിനും അവരവരുടേതായ വിശേഷണങ്ങള്‍ പ്രിയ ബ്ലോഗു വായനക്കാരാ നിങ്ങള്‍ തന്നെ നല്‍കുക. ഇതില്‍ മനുഷ്യനെ സ്നേഹിക്കുന്ന ഡോക്ടര്‍മാരാണ് യഥാര്‍ത്ത ആതുര സേവകര്‍, മരുന്ന് കമ്പനികളുടെ കമ്മീഷന് വേണ്ടി വേണ്ടതിലധികം വിഷം മനുഷ്യ ശരീരത്തില്‍ ചെലുത്താന്‍ വിസമ്മതിക്കുകയും ഗര്‍ഭസ്ഥ ശിശു മുതല്‍ മരണ കിടക്കയില്‍ കിടക്കുന്ന വയോജനങ്ങളെ വരെ പണമെന്ന മീറ്റര്‍ ഇല്ലാതെ തന്നെ മനുഷ്യനെന്ന നിലയില്‍ മാത്രം സേവിക്കുകയും ചെയ്യുന്ന ഇവരാണ് യഥാര്‍ത്ഥ മാലാഖമാര്‍! വിശുദ്ധിയുടെ ശുഭ്ര വസ്ത്രധാരികള്‍
മറു വിഭാഗം ! ഹാ കഷ്ട്ടം ( 'കാ ' ക്ക് ആരെങ്കിലും ദീര്‍ഘം നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ ) വിശുദ്ധിയുടെ വെന്‍പ്രാവുകളുടെ ശുഭ്ര വസ്ത്രം അന്യായമായി കൈക്കലാക്കിയ കഴുകന്മാര്‍ ! മരുന്ന് കംപനികാരന്റെ ഗിഫ്റ്റിനും കമ്മീഷനും മുന്നില്‍ എത്തിക്സ് മറക്കുന്നവര്‍ , ഫീസ് അല്ലെങ്കില്‍ കൈമണി കുറഞ്ഞതിന്റെ പേരില്‍ പാവപ്പെട്ടവന് ചികിത്സ നിഷേധിക്കുകയും വേണ്ട വിധം പരിചരണം ലഭിക്കാതെ അവന്‍ മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാത്തവര്‍, കാര്യമാരിഞ്ഞു ജനം പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ അന്വേഷണ പ്രഹസനം നടത്തി മെഡിക്കല്‍ നെഗ്ലിക്കന്സില്‍ പെടുത്തി എഴുതി തള്ളുകയും ചെയ്യുന്നവര്‍ പുലരിയുടെ പുഞ്ചിരിയും പനിനീര്‍ പൂവിന്റെ വിശുദ്ധിയും ജീവിതത്തിന്റെ സൗന്ദര്യവും കാണാന്‍ അവകാശം ഉള്ള പുതു ഭ്രൂണത്തെ മനസ്സാക്ഷിയില്ലാതെ പിഴുതെറിയുന്നവര്‍, അമ്മയുടെ ഗര്ഭാഷയത്ത്തിലെ സ്വാഭാവിക വളര്‍ച്ച പോലും പല പേരുകളും പറഞ്ഞു കുഞ്ഞിനു നിഷേധിക്കുന്നവര്‍ , സാക്ഷാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ .
ആതുര സേവന രംഗത്ത് ഇന്ന് നടക്കുന്ന യാഥാര്‍ത്യങ്ങള്‍ ഒരു സാധാരണക്കാരനെ സംബന്തിച്ചിടത്തോളം വളരെ ഭീതിജനകമാണ്. ഒരു വിദ്യാര്‍ഥി ഡോക്ടറാവാന്‍ തീരുമാനിച്ചു മേടിക്കല്‍ കോളേജുകളില്‍ പല വഴികളിലൂടെ കയറിപറ്റുന്നു പണം വഴി , പവര്‍ വഴി , വളരെ കുറച്ചു പേര്‍ യോഗ്യത വഴിയും അവരവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ അവനിലെ മനുഷ്യത്വം തന്നെ മുരടിച്ചു പോകുന്ന രീതിയിലാണ് പല സംഭവങ്ങള്‍. കേരളത്തിലെ പ്രശസ്തയായ ഒരു ഡോക്ടറുടെ അനുഭവകുറിപ്പുകളില്‍ അവരെ 'കടാവര്‍' (മൃതദേഹത്തിലെ മാംസ കഷ്ണം ) തീറ്റിച്ച സംഭവം വായിച്ചതോര്‍ക്കുന്നു ഇങ്ങിനെ ഇവരെ മനുഷ്യത്വം മരവിച്ച രാക്ഷസന്മാരാക്കി പുരത്തിരക്കിയാല്‍ ഇവര്‍ പിന്നെ എങ്ങനെയായി തീരും.?
പണത്തിനു വേണ്ടി മാത്രമല്ല ഇന്നീ ചെയ്തികള്‍ ടോക്ടര്മാര്‍ക്കിടയിലെ ഈഗോ ക്ലാശുകള്‍, ലീവെടുക്കുവാനും തന്റെ ലീവിന്റെ സമയത്ത് മറ്റു ഡോക്ടര്‍മാരുടെ അടുത്തേക്ക് തന്റെ രോഗി പോയാലുണ്ടാവുന്ന ബിസിനെസ്സ് ലോസ്സും മറ്റും ഇത്തരം മ്രിഗീയതകള്‍ക്ക് കാരണമാവുന്നുണ്ട്. മുഖത്ത് നോക്കി പുഞ്ചിരിച്ചു രോഗിയുടെ മനസ്സിന് പകുതിയെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്ന ഭിഷഗ്വരന്മാര്‍ ഇന്ന് മരുന്നിനു പോലും കാണാനില്ല. പകരം രോഗിയുടെ പോക്കറ്റിലേക്കു കണ്ണും മരുന്നിന്റെ കമ്മീഷനിലേക്ക് മനസ്സും തുറന്നിരിക്കുന്ന ഡ്രാക്കുളമാര്‍ അവരാണിന്നു അരങ്ങു വാഴുന്നത്.
അവരെ മാത്രമെന്തിനു പഴിക്കണം, ഏറ്റവും വലിയ ബ്ലൈഡ് ആശുപത്രികളിലെ പ്രസവവും ചികിത്സയും അഭിമാന പ്രതീകമായി കാണുന്ന മലയാളിയുടെ പൊങ്ങച്ച മനോഭാവത്തിന്റെ മുഖത്താണ് ആദ്യം അടി വീഴേണ്ടത് നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ അതിനി മാറ്റാനാവുമെന്നു തോന്നുന്നില്ല.
"ഞാനിപ്പ ചാവും... ടാക്കിട്ടരെ കൊണ്ട് വായോ ...." എന്ന് കരഞ്ഞ ബഷീറിയന്‍ കഥാപാത്രം ഇന്ന് വളര്‍ന്നു പന്തലിച്ചു ഭീജാവാപം പോലും ഡാക്കിട്ടര്‍ പറയുന്ന സമയത്ത് നടത്തുന്നതിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു നക്ഷത്രവും നാലും നോക്കിയുള്ള സിസേരിയനുകള്‍ വേറെയും
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശങ്ങള്‍ രക്ഷിതാക്കളുടെ മനോവ്യാപാരങ്ങള്‍ക്കനുസരിച്ചു മാറ്റുന്നത് തന്നെ അഭിലഷനീയമാണോ? പിന്നെയല്ലേ ഇവരുമായി പണത്തിന്റെ മാത്രം ബന്ധമുള്ള ഡോക്ട്ടര്‍ തന്റെ ലീവിനായി (മറ്റു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് സേവനം നല്‍കുക വഴി അവരുടെ ഫീസ് തനിക്കു നഷ്ട്ടപെടാതിരിക്കാന്‍) നേരത്തെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നതും തന്റെ സ്വന്തം കുഞ്ഞിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോവുന്നതും യഥാര്‍ത്തത്തില്‍ എത്രയോ പിഞ്ചു കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഇവര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ മനസ്സാക്ഷികുത്തില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നതെങ്ങനെയാണ് ? അവര്‍ക്ക് വാരി കൊടുക്കുന്ന ചോറുരുളയില്‍ എത്ര രക്തത്തുള്ളികള്‍ എത്ര കണ്ണീര്‍ കണങ്ങള്‍ എത്രയെത്ര പിറക്കാനാവാതെ കത്തി വെക്കപ്പെട്ട പാതിയില്‍ മൃത്യു വരിച്ച ഭ്രൂണങ്ങള്‍ ഇതല്ലേ അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടുന്നത് ?
ഈ ഒരെഴുത്ത് വായിച്ചു നാട്ടിലെ ഡോക്ടര്‍മാരെല്ലാം നാളെ മുതല്‍ ഗാന്ധിയന്മാരായിത്തീരും എന്ന് തോന്നിയത് കൊണ്ടൊന്നുമല്ല ഇതെഴുതുന്നത് വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിനുണ്ടായ വിങ്ങലിനു ഇപ്രകാരമെങ്കിലും അല്‍പ്പം ശമനം ലഭിക്കട്ടെ എന്ന ആഗ്രഹം മാത്രം.
Monday, April 25, 2011
ലവനാരെടാ പൊന്നാട ഇട്ടതു? ( കടപ്പാട് ബഷീര്‍ക്ക )
Posted by ചാക്യാര്‍
12:28 PM, under പ്രതികരണം | No comments
എന്ടോസള്‍ഫാനേ കുറിച്ച് എന്തെഴുതിയാലും ഹിറ്റാവും എന്നത് കൊണ്ട് മാത്രം അതിനെ കുറിച്ചെഴുതാന്‍ മാത്രം വിഡ്ഢിയാണ് മലയാള ബൂലോകത്തിന്റെ 'പുലി ബ്ലോഗര്‍' ബഷീര്‍ക്ക എന്ന് എനിക്ക് തോന്നുന്നില്ല.
പക്ഷെ പ്രതികരിക്കാതെ വയ്യ , കാരണം നിങ്ങള്‍ക്കും നിങ്ങളുടെ അളിയന്മാര്‍ക്കും കാശ് കിട്ടാത്തത് കൊണ്ടാണ് എന്നും കാശ് കിട്ടിയിരുന്നെങ്കില്‍ 'ദീപസ്തംബം മഹാശ്ചര്യം എനിക്കും വേണം പണം' എന്നാ മട്ടില്‍ എന്ടോസല്ഫാന്റെ മൂടുതാങ്ങി മൂരാച്ച്ഹിയാവുമെന്ന ഒരു ധ്വനി എഴുത്തില്‍ പ്രകടമാകുന്നുണ്ട്.
വിഷ മരുന്നിന്റെ ഇരകളായ ജീവിതങ്ങള്‍ ആ വേദനയില്‍ നീറുന്ന കുരുന്നുകളും അവരുടെ രക്ഷിതാക്കളും അവരെ സഹായിക്കാനോ സഹതാപിക്കാണോ ഉള്ള സുമനസ്സു ഇല്ലെങ്കില്‍ കൂടി അവരെ അപഹസിക്കരുതായിരുന്നു ചെറിയ ഉടലും വലിയ തലയുമുള്ള കുട്ടികള്‍ എന്നാ പ്രയോഗം കൊണ്ട് മാത്രം ആരുടേയും മനസ്സില്‍ ആദ്യമെത്തുക എന്ടോസള്‍ഫാനും അതിന്റെ ഇരകളുമാണ് ആ ദൈന്യത അത്രമാത്രം മലയാള മനസ്സിനെ കീഴ്ഴ്ടക്കി കളഞ്ഞിട്ടുണ്ട്
സ്വന്തം തള്ള മരിച്ചു കിടക്കുമ്പോഴും അതിനെ കളിയാക്കാനുള്ള ചങ്കൂറ്റവും ഹൃദയ കാഠിന്യവും ഉള്ളവര്‍ക്ക് മാത്രമേ ഈ കുരുന്നുകളുടെ ദൈന്യതയില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തി നോവിക്കാനാവൂ .
പൊതുവേ ഇ സമരത്തെ അവഹേളിച്ചു കാണിക്കുന്ന രീതിയിലുള്ള താങ്കളുടെ എഴുത്തും അതിലുള്‍ക്കൊണ്ട വിദേശ കുത്തകകളുടെ ഫണ്ടിങ്ങും കൂട്ടി വായിക്കുമ്പോള്‍ താങ്കള്‍ക്കും അളിയന്മാര്‍ക്കും മാത്രമല്ല അമ്മായിയപ്പന്മാര്‍ക്കും വരെ ധനം ലഭിക്കുന്നുണ്ടോ എന്നാ സംശയം സ്വാഭാവികം മാത്രം. അതോ എലിയുടെ പ്രാണ വേദനയിലും രസം കൊള്ളുന്ന പൂച്ചയുടെ പ്രാകൃത മൃഗീയതയോ?
ഏതായാലും താങ്കളെ പോലുള്ളവരുടെയും ചില കേന്ദ്ര മന്ത്രിമാരുടെയും വീടിനു ചുറ്റും എന്ടോസള്‍ഫാന്‍ ഒരിക്കല്‍ തളിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുക്കുന്ന കാലം വിദൂരമല്ല താങ്കളും സഹകരിക്കണം പേടിക്കേണ്ട നല്ല കാശ് തരാം. നമ്മുടെ കാര്‍ഷിക മേഖല അഭിവൃദ്ധി പെടട്ടെ കപ്പലണ്ടിയുടെ വിലപോലും ഇല്ലാത്ത മനുഷ്യ വര്‍ഗ്ഗത്തില്‍ പെട്ട ഒരാളുടെ അപേക്ഷയാണ്.
ഇപ്പൊ ഞാനും ചോദിക്കുന്നു ലവനാരെടാ പൊന്നാട ഇട്ടതു ?
ഇപ്പൊ ഞാനും ചോദിക്കുന്നു ലവനാരെടാ പൊന്നാട ഇട്ടതു ?

