സില്‍സില ഹേ സില്‍സില ( വീണ്ടും )
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( വീണ്ടും )
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( വീണ്ടും )
മലയാളത്തിലെ ഏറ്റവും കു പ്രസിദ്ദമായ വീഡിയോ ആല്‍ബം. ഹരിശങ്കര്‍ കലവൂര്‍ എന്ന കലാകാരന്റെ സൃഷ്ട്ടി. യൂടൂബില്‍ അപ് ലോട് ചെയ്ത മലയാള വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ തെറികേട്ടതും ഏറ്റവും വേഗത്തില്‍ പ്രചാരണം ലഭിക്കുകയും ചെയ്ത ആല്‍ബം. വീഡിയോ അപ് ലോട് ചെയ്ത യൂസറെയും വീഡിയോ നിര്‍മ്മിച്ച് പാടുകയും ആടുകയും ചെയ്ത ആല്‍ബം ഉടമകളെയും തെറി എഴുതി തെറി എഴുതി കൈ കഴഞ്ഞ യൂ ട്യൂബ് ആസ്വാദകരെ ഞെട്ടിച്ചു കൊണ്ടൊരു പുതിയ വാര്‍ത്ത.
കു പ്രസിദ്ദമായ സില്‍സില ഗാനം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ത്രീ കിങ്ങ്സ് എന്ന മലയാള സിനിമയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. യുവ താരങ്ങള്‍ ജയസൂര്യയും സംവൃത സുനിലുമാണ് ഈ ഗാന രംഗത്ത് ആടി തിമിര്‍ക്കുന്നതത്രേ. ഗാന രംഗത്തിന്റെ റിക്കോഡ് സില്‍സിലയുടെ സൃഷ്ട്ടാക്കളുടെ സാന്നിദ്യത്തില്‍ തന്നെ പൂര്‍ത്തിയായി കഴിഞ്ഞു എന്നാണു റിപ്പോട്ടുകള്‍. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷകണക്കിന് യൂ ട്യൂബ് പ്രേക്ഷകര്‍ വീണ്ടും വീണ്ടും കണ്ട സില്‍സിലക്കു എണ്‍പത് ശതമാനം പ്രേക്ഷകരും വളരെ മോശമായാണ് പ്രതികരിച്ചത്. യൂ ട്യൂബ് പ്രേക്ഷകര്‍ എത്ര ശ്രമിച്ചിട്ടും തകരാത്ത മനശക്തിയുമായി വീഡിയോ ഡിലീറ്റു ചെയ്യാതെ മുന്നോട്ട് പോയ ഹരിശങ്കറിനു അവസാനം തന്റെ പ്രയത്നതിനുള്ള പാരിതോഷികം ലഭിച്ചത് ഇങ്ങനെയായി. ആല്‍ബത്തിന്റെ കുപ്രസിദ്ദി മുതലെടുത്ത് സിനിമയെ പൊതുജന ശ്രദ്ദയാകര്ഷിക്കാനുള്ള ത്രീ കിങ്ങ്സ് ഉടമകളുടെ ശ്രമമല്ലേ ഇത് എന്ന് സംശയിക്കുന്ന വായനക്കാര്‍ മനസ്സിലാക്കുക സില്‍സില ഒരു മഹത്തായ സൃഷ്ട്ടി ആണ് നിങ്ങളെ ആകര്‍ഷിച്ച എന്തോ ഒരു പ്രത്യേകത ആ ഗാനതിനുണ്ടായിരുന്നു. ഇതിനു മുന്‍പ് ഈസ്റ്റ് കോസ്റ്റു വിജയന്‍ സാറിന്റെ ആല്‍ബം മാത്രമാണ് സിനിമയിലേക്ക് പോയി ശ്രദ്ദിക്കപെട്ടത് എന്നാണു എന്റെ വിശ്വാസം. കാക്കതൊള്ളായിരം ആല്‍ബങ്ങള്‍ ഇറങ്ങുന്ന നമ്മുടെ നാട്ടില്‍ നാം ഒരിക്കല്‍ പോലും കാണാത്ത നിരവധി ആല്‍ബങ്ങള്‍ ഉണ്ടെന്നു ഓര്‍ക്കുക. തലതിരിഞ്ഞ കാരണങ്ങള്‍ കൊണ്ട് മാത്രം ഹിറ്റായ സില്‍സിലയുടെ തല വര മാറ്റി മറിക്കാന്‍ ചിത്രത്തിലൂടെ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. മലയാളത്തില്‍ ഇനിയും ഇത്തരത്തിലുള്ള ആല്‍ബങ്ങള്‍ ഉണ്ടാവട്ടെ, അവയെല്ലാം ശ്രദ്ടിക്കപ്പെടട്ടെ. കാമ്പുള്ള കഥയും അഴകൊത്ത നടിയും മസില്‍ കച്ചോടക്കാരന്‍ നടനും മോശമില്ലാത്ത പാട്ടും ഉണ്ടെങ്കിലെ ആല്‍ബം പിടിക്കൂ എന്ന് പറയുന്ന ചീള് മസിലു പിടിച്ചു നടക്കുന്ന ആല്‍ബം സംവിധായകന്മാരെ.................. കണ്ടു പഠിക്കൂ ഹരി ശങ്കറിനെ.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ത്രീ കിങ്ങ്സ് സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്തു , ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആവുന്നു. എളുപ്പ മാര്‍ഗ്ഗത്തില്‍ കൊടീശ്വരന്മാരാകാന്‍ ആഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരുടെ കഥയാണ് വി കെ പ്രകാശ് ത്രീ കിങ്ങ്സിലൂടെ പറയുന്നത്.
ഒന്ന് കൂടി കാണുമോ സില്‍സില ഹേ സില്‍സില
ത്രീ കിങ്ങ്സ് വീഡിയോ ട്രെയിലര്‍



4 comments:
bull shit... nonsense ...
ബ്ലോഗോ അതോ വാര്‍ത്തയോ ?
നന്നായി
!!!
Post a Comment